കാട്ടാക്കട  കൊല്ലോട് ഭദ്രകാളി  ക്ഷേത്രത്തിൽ മോഷണം; ഭക്തർ സമർപ്പിച്ച  സ്വർണ്ണ പൊട്ടുകളും  നാണയങ്ങളും കവർന്നു

കാട്ടാക്കട കൊല്ലോട് ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം; ഭക്തർ സമർപ്പിച്ച സ്വർണ്ണ പൊട്ടുകളും നാണയങ്ങളും കവർന്നു

തിരുവനന്തപുരം: കാട്ടക്കട കിള്ളി കൊല്ലോട് ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം.ദേവിക്ക് ഭക്തർ കാണിക്കുകയായി സമർപ്പിച്ച സ്വർണ്ണ പൊട്ടുകളും നാണയങ്ങളും മോഷ്ടിച്ചു. പ്രദേശത്ത് തന്നെ  മറ്റൊരിടത്തും മോഷണശ്രമം നടന്നു. കാട്ടക്കടയിൽ അമരാവതി ജ്വല്ലറിയിലാണ് മോഷണ ശ്രമം നടന്നത്. ജ്വല്ലറിയുടെ പുറകുവശം തുരന്ന് അകത്തേക്ക് കയറാൻ ശ്രമം നടന്നു. പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ മോഷണശ്രമം ഉപേക്ഷിച്ച് കള്ളൻ കടന്ന് കളയുകയായിരുന്നു. സംഭവസ്ഥലങ്ങളിൽ പോലീസും വിരൽ അടയാള വിദഗ്ധരും പരിശോധന നടത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാട്ടാക്കട കൊല്ലോട് ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം; ഭക്തർ സമ… | Boolokam