കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

കൊല്ലം: പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. തെന്മല ചാലിയേക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തൊഴിലാളിയായ രഘുനാഥൻ (65) ആണ് മരിച്ചത്. ജോലി സ്ഥലത്തേക്ക് പോകുമ്പോയൾ രഘുനാഥിനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു സംഭവം. അടിവയറ്റിൽ ഉൾപ്പെടെ ​ഗുരുതരമായി പരിക്കേറ്റ രഘുനാഥിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ പ്രദേശത്ത് വന്യമൃ​ഗങ്ങളുടെ ശല്യം പതിവാണ് എന്നുള്ള പരാതി മുൻപേ തന്നെയുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു —… | Boolokam