കാറിന് തീ  കൊളുത്തി യുവാവ് ജീവനൊടുക്കി; ഭാര്യയും മക്കളും ചികിത്സയിൽ

കാറിന് തീ കൊളുത്തി യുവാവ് ജീവനൊടുക്കി; ഭാര്യയും മക്കളും ചികിത്സയിൽ

വയനാട്:  കാറിന് തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂർ സ്വദേശി സജീർ (42)  ആണ് മരിച്ചത്. മാനന്തവാടി എരുമത്തെരുവിൽ രാത്രി പത്തരയോടെയായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയ്‌ക്കും മൂന്ന് മക്കൾക്കും പൊള്ളലേറ്റു. ഇവർ ചികിത്സയിലാണ്. സജീർ കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ജീവനൊടുക്കുന്നതിന് മുമ്പ് സജീർ സംസാരിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. മാനന്തവാടിയിലെ പ്രമുഖ വ്യാപാരി ഈസി ബാബുവും,പൂച്ചക്കല്ല് റഫീക്കും തന്റെ മരണത്തിന് ഉത്തരവാദിയെന്ന് സജീർ പറയുന്നുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാറിന് തീ കൊളുത്തി യുവാവ് ജീവനൊടുക്കി; ഭാര്യയും മക്കളും ചി… | Boolokam