കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുലർച്ചെ 12 മണിയോടെ ചന്തവിള ആമ്പല്ലൂരിൽ ആയിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന കൊല്ലം ചിതറ സ്വദേശി പ്രിൻസിലാൽ(46) ആണ് മരിച്ചത്. വിമാനത്താവളത്തിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും കഴക്കൂട്ടത്തേക്ക് വരികയായിരുന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.  സ്കൂട്ടർ പൂർണ്ണമായും തകർന്നു. പ്രിൻസിലാൽ സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  കഴക്കൂട്ടം പൊലീസ് കേസെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു — Jan… | Boolokam