കണ്ണൂർ: കുടുംബ കോടതിയിൽ നിന്ന് പോലീസിനെ വെട്ടിച്ച് ചാടിപ്പോയയാൾ പിടിയിൽ. കണ്ണൂർ തൊട്ടിപ്പാലം സ്വദേശി ഷഹീറാണ് പിടിയിലായത്. തലശ്ശേരി കുടുംബ കോടതിയിൽ ഇന്നലെയായിരുന്നു സംഭവം. ചെലവിന് നൽകാൻ വിധിച്ച തുക മുഴുവനായും അടക്കാത്തതിനെ തുടർന്ന് ഷഹീറിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. പോലീസുകാർ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെ ഷഹീർ ഓടി രക്ഷപ്പെടുകയായിരുന്നു. താമരശ്ശേരിയിൽ വച്ച് തലശ്ശേരി ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.
കുടുംബ കോടതിയിൽ നിന്ന് പോലീസിനെ വെട്ടിച്ച് ചാടിപ്പോയയാൾ പിടിയിൽ
J
Janam TVSource Link
3 months ago