കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്

കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്

കുന്നംകുളം : കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്. നഗരമധ്യത്തിലെ വൺവേ ജംഗ്ഷന് സമീപം കെ.എസ്.ആർ.ടി.സി ബസ്സുകൾ രാത്രി 10.15 മണിയോടെയാണ് അപകടം. മുന്നിൽ പോയിരുന്ന ചെങ്ങന്നൂർ സൂപ്പർഫാസ്റ്റ് ബസ്സിന് പുറകിൽ കോഴിക്കോട് – തിരുവനന്തപുരം റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരു ബസ്സുകളിലുമുണ്ടായിരുന്ന ഇരുപതോളം യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് കോഴിക്കോട്-തൃശൂർ റോഡിൽ കനത്ത ഗതാഗതക്കുരുക്ക്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ചു; 20 പേ… | Boolokam