കൈകാലുകളിൽ മുറിവും വ്രണവും; ടെറസിൽ ചങ്ങലയ്‌ക്കിട്ട നിലയിൽ 12 കാരൻ; മൊബൈൽ ഫോൺ മോഷണം ആരോപിച്ച്  മാതാപിതാക്കൾ കെട്ടിയിട്ടത് രണ്ടു മാസം

കൈകാലുകളിൽ മുറിവും വ്രണവും; ടെറസിൽ ചങ്ങലയ്‌ക്കിട്ട നിലയിൽ 12 കാരൻ; മൊബൈൽ ഫോൺ മോഷണം ആരോപിച്ച് മാതാപിതാക്കൾ കെട്ടിയിട്ടത് രണ്ടു മാസം

മുംബൈ: മോഷണ സ്വഭാവം ആരോപിച്ച് 12 വയസുകാരെ മാതാപിതാക്കൾ രണ്ട് മാസത്തോളം ചങ്ങലയ്‌ക്കിട്ടു. മഹാരാഷ്‌ട്രയിലെ നാ​ഗ്പൂരിലാണ് ദാരുണസംഭവം നടന്നത്. അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ജില്ല ശിശുക്ഷേമ സമിതി വീട്ടിലെത്തി കുട്ടിയെ രക്ഷിച്ച് സംരക്ഷണം ഏറ്റെടുത്തു. കൂലി പണിക്കാരാണ് കുട്ടിയുടെ മാതാപിതാക്കൾ. കുട്ടി അനുസരണക്കേട് കാണിക്കുന്നുവെന്നും പഠനം നിർത്തിയെന്നുമാണ് മാതാപിതാക്കൾ പറയുന്നത്. വീട്ടിൽ നിന്നിറങ്ങിപ്പോകുക, മറ്റുള്ളവരുടെ മൊബൈൽ ഫോൺ മോഷ്ടിക്കുക എന്നിവ കാരണമാണ് കെട്ടിയിടാൻ തീരുമാനിച്ചതെന്നും മാതാപിതാക്കൾ അധികൃതരോട് പറഞ്ഞു. നാട്ടുകാരാണ് ശിശുക്ഷേമ സമിതിയിൽ വിവരം അറിയിച്ചത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൈകാലുകളിൽ മുറിവും വ്രണവും; ടെറസിൽ ചങ്ങലയ്‌ക്കിട്ട നിലയിൽ 1… | Boolokam