കൊല്ലം കടയ്‌ക്കലിൽ എസ്എഫ്ഐ നേതാവ് ജീവനൊടുക്കി

കൊല്ലം കടയ്‌ക്കലിൽ എസ്എഫ്ഐ നേതാവ് ജീവനൊടുക്കി

കൊല്ലം: കൊല്ലം കടയ്‌ക്കലിൽ എസ് എഫ് ഐ നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടയ്‌ക്കല്‍ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദാണ് മരിച്ചത്. 21 വയസായിരുന്നു. ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിനന്ദ് കോട്ടുക്കൽ തമ്പുരാൻമുക്ക് സ്വദേശിയാണ്. കടയ്‌ക്കൽ പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആത്മഹത്യാ കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമല്ല. സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊല്ലം കടയ്‌ക്കലിൽ എസ്എഫ്ഐ നേതാവ് ജീവനൊടുക്കി — Janam TV |… | Boolokam