കൊല്ലം ബോട്ടപകടം; 9പേരെ രക്ഷപെടുത്തി, രണ്ട് പേരെ കാണാതായി, തെരച്ചിൽ തുടരുന്നു.

കൊല്ലം ബോട്ടപകടം; 9പേരെ രക്ഷപെടുത്തി, രണ്ട് പേരെ കാണാതായി, തെരച്ചിൽ തുടരുന്നു.

കൊല്ലം: മൽസ്യ ബന്ധനത്തിനിടെ വിയറ്റ്നാം കപ്പലുമായി ബോട്ട് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒൻപത് മൽസ്യത്തൊഴിലാളികളെ രക്ഷപെടുത്തി. കരയിലെത്തിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി കൊല്ലം ശക്തികുളങ്ങരയിൽ നിന്നും ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ സെൻ്റ് ജോസഫ് എന്ന ബോട്ടിലെ തൊഴിലാളികളെയാണ് കോസ്റ്റ് ഗാർഡിന്റെ കപ്പലിൽ വിഴിഞ്ഞം തീരത്ത് എത്തിച്ചത്. അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന രണ്ട് മൽസ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. ശനിയാഴ്ച രാത്രി കൊല്ലം തീരത്തുനിന്ന് ഏകദേശം 120നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 11തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊല്ലം ബോട്ടപകടം; 9പേരെ രക്ഷപെടുത്തി, രണ്ട് പേരെ കാണാതായി,… | Boolokam