കൊല്ലത്ത് കോൺഗ്രസ്‌ ആക്രമണം; ബിജെപി പ്രവർത്തകന് കുത്തേറ്റു

കൊല്ലത്ത് കോൺഗ്രസ്‌ ആക്രമണം; ബിജെപി പ്രവർത്തകന് കുത്തേറ്റു

J
Janam TVSource Link
കൊല്ലം: കൊല്ലത്ത് ബിജെപി പ്രവർത്തകർക്ക് നേരെ കോൺഗ്രസ്‌ ആക്രമണം. പേഴുംതുരുത്തിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന ചിക്കു ചന്ദ്രനാണ് കാലിന് കുത്തേറ്റത്. കൂടെ ഉണ്ടായിരുന്ന വിജിത്ത്, ആനന്ദ് എന്നിവർക്കും പരിക്കേറ്റു. ഇവ‍ർ ഇപ്പോഴും ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് ആക്രമണം. കോൺഗ്രസ്‌ പ്രവർത്തകരായ അച്ചു, ശ്യാം കുമാർ, രജിത്ത്, അഖിൽരാജ് തുടങ്ങിയവരാണ് ആക്രമണം നടത്തിയത്. ക്ഷേത്രത്തിൽ ഉച്ചത്തിൽ പാട്ടുവച്ചത് പൊലീസിൽ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പ്രതികൾക്കെതിരെ ഈസ്റ്റ് കല്ലട പോലീസ് കേസെടുത്തിരിക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊല്ലത്ത് കോൺഗ്രസ്‌ ആക്രമണം; ബിജെപി പ്രവർത്തകന് കുത്തേറ്റു… | Boolokam