കോഴിക്കോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: കുണ്ടുതോട് ഗവ യുപി സ്‌കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കാവിലുംപാറ സ്വദേശിയായ അനുരഞ്ജാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അനുരഞ്ജിനെ സ്കൂൾ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അനുരഞ്ജ് മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയാണ്. മരണകാരണം വ്യക്തമല്ല. കുട്ടി മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോഴിക്കോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്ക… | Boolokam