ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

J
Janam TVSource Link
തിരുവനന്തപുരം: ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം പാലോട് പച്ച ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെയാണ് ദുരന്തം. പാങ്ങോട് – പഴവിള സ്വദേശി സനു (34) ആണ് മരിച്ചത്. പുലർച്ചെ 3ഓടെ ആണ് അപകടം നടന്നത്. മൃതദേഹം പാലോട് ആശുപത്രിയിൽ. നന്ദിയോട് പച്ച ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് കലുങ്ക് ജംഗ്ഷനിൽ പ്രാദേശിക ദീപാലങ്കാര കമ്മിറ്റി സംഘടിപ്പിക്കുന്ന ദീപാലങ്കാരത്തിന്റെ ഭാഗമായി ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെ ആണ് വൈദ്യുതാഘാതമേറ്റ് യുവാവ് തൽക്ഷണം മരിച്ചത്. സംഭവത്തിൽ പാലോട് പോലീസ് കേസെടുത്തു.‌‌‌

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ യുവാവ… | Boolokam