കൊല്ലം: കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയതിന് പ്രഥമാധ്യാപികയെ ഗേറ്റിൽ തടഞ്ഞതിനെതിരെ മഹിളാമോർച്ചയുടെ പ്രതിഷേധം. മഹിളാമോർച്ച നെടുവത്തൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സെക്യുരിറ്റി ജീവനക്കാരനെ പുറത്താക്കി സ്കൂൾ മാനേജ്മെൻ്റ് ഒഴിഞ്ഞുമാറുകയാണെന്ന് മഹിളാ മോർച്ച ആരോപിച്ചു. പ്രഥമാധ്യാപിക സിന്ധുവിനെയാണ് ചുരിദാർ ധരിച്ചെത്തിയതിന്റെ പേരിൽ ഗേറ്റിൽ തടഞ്ഞത്. സംഭവത്തിൽ സ്കൂൾ മാനേജ് മെന്റിനെതിരെയും കേസെടുക്കണമെന്നാണ് ആവശ്യം. സംഭവത്തിന് പിന്നാലെ നെടുവത്തൂർ ഈശ്വരവിലാസം ഹൈസ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെ സ്കൂൾ മാനേജ്മെൻ്റ് പുറത്താക്കിയിരുന്നു
ചുരിദാർ ധരിച്ചെത്തിയതിന് പ്രഥമാധ്യാപികയെ തടഞ്ഞ സംഭവം; മഹിളാമോർച്ചയുടെ പ്രതിഷേധം
J
Janam TVSource Link
3 months ago