കൊല്ലം: ചുരിദാർ ധരിച്ചെത്തിയതിന് അധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെയും പ്രതി ചേർത്ത് കൊട്ടാരക്കര പോലിസ്. അധ്യാപിക സിന്ധുവിന്റെ പരാതിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെ മാത്രമേ പ്രതി ചേർത്തിരുന്നുള്ളു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് സ്കൂൾ മാനേജ്മെന്റിനെയും പ്രതി ചേർത്തിരിക്കുന്നത്. പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സ്കൂൾ മാനേജ്മെന്റ് പറഞ്ഞിട്ടാണ് ചുരിദാർ ധരിച്ചുവന്ന അധ്യാപികയെ തടഞ്ഞതെന്ന് സെക്യൂരിറ്റി പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും, വനിതാ കമ്മീഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചുരിദാർ ധരിച്ചെത്തിയതിന് അധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവം; സ്കൂൾ മാനേജ്മെന്റിനെയും പ്രതി ചേർത്തു
J
Janam TVSource Link
3 months ago