ടോൾ പ്ലാസയിലെ തൂണിൽ കൈതട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്

ടോൾ പ്ലാസയിലെ തൂണിൽ കൈതട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്

J
Janam TVSource Link
മലപ്പുറം: വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ കൈതട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്. എറണാകുളം കോതമംഗലം സ്വദേശികളായ 19 വയസ്സുകാരി ആരിഫ, രണ്ടു വയസ്സുള്ള ഹാഷിം എന്നിവർക്കാണ് പരിക്കുപറ്റിയത്. നിലവിൽ ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ടോൾ പ്ലാസയിൽ ബസ് ടോൾ പ്ലാസയിലൂടെ കടക്കുന്ന സമയത്ത് ബസിൽ നിന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടപ്പോഴാണ് തൂണിൽ തട്ടി അപകടമുണ്ടായത്. കോതമംഗലത്ത് നിന്നും വയനാട്ടിലേക്ക് ബന്ധുവിന്റെ കല്യാണ ചടങ്ങുകൾക്കായി പോകുന്നതിനിടയാണ് അപകടം ഉണ്ടായത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടോൾ പ്ലാസയിലെ തൂണിൽ കൈതട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക് — J… | Boolokam