തിരുവനന്തപുരത്ത് നഗരസഭ ജീവനക്കാർ ചമഞ്ഞ് വൻ കവർച്ച: വയോധികയുടെ ഏഴര പവൻ കവർന്നു

തിരുവനന്തപുരത്ത് നഗരസഭ ജീവനക്കാർ ചമഞ്ഞ് വൻ കവർച്ച: വയോധികയുടെ ഏഴര പവൻ കവർന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് നഗരസഭ ജീവനക്കാർ ചമഞ്ഞ് വൻ കവർച്ച. വയോധികയുടെ ഏഴര പവൻ കവർന്നു തിരുവനന്തപുരം മണക്കാട്ടാണ് പട്ടാപ്പകൽ വീട് കയറി മോഷണം നടന്നത്. സ്ത്രീകൾ അടങ്ങുന്ന നാലംഗ സംഘമാണ് ഫ്ലാറ്റിലെത്തി മോഷണം നടത്തിയത്. കോർപറേഷൻ ജീവനക്കാർ എന്ന് തെറ്റിദ്ധരിപ്പിച്ചാണ്‌ കവർച്ചാ സംഘമെത്തിയത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. സ്ത്രീയും മകനുമാണ് വീട്ടിൽ താമസം. മകൻ ജോലിക്ക് പോയ സമയത്താണ് മോഷണം.മണക്കാട് മുക്കോലയിലെ അപ്പാർട്ട്മെന്റിലായിരുന്നു മോഷണം. പ്രതികളിൽ ഒരാൾ പിടിയിൽ എന്ന് സൂചന.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!