തുറവൂർ മഹാക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം

തുറവൂർ മഹാക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം

ആലപ്പുഴ: തുറവൂർ മഹാക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. ക്ഷേത്രക്കുളത്തിന് കിഴക്കു ഭാഗത്ത് ദേശീയപാതയോടു ചേർന്നുള്ള കാണിക്കവഞ്ചിയാണ് കുത്തിത്തുറന്നത്. വ്യാഴാഴ്ച രാവിലെ തുറവൂർ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർമാരാണ് സംഭവം ആദ്യം കണ്ടത്. പൂട്ട് പൊളിച്ച നിലയിലായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന ഈ ക്ഷേത്രത്തിൽ രണ്ടു മാസത്തിലൊരിക്കൽ കാണിക്കവഞ്ചി പൊട്ടിച്ചാൽ നാലു മുതൽ അഞ്ചു ലക്ഷംവരെ വരുമാനം കിട്ടാറുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തുറവൂർ മഹാക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം —… | Boolokam