തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ആക്രമണം; നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു

തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ആക്രമണം; നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു

J
Janam TVSource Link
ഇടുക്കി: നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു. തമിഴ്നാട് വണ്ണപ്പുറം സ്വദേശി ബി. സുബ്രഹ്മണിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുരുകൻ എന്നയാൾക്കും കടന്നലിനറെ കുത്തേറ്റിട്ടുണ്ട്. പത്തോളം തൊഴിലാളികൾക്കും കുത്തേറ്റതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ മുരുകനെ നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടുമ്പൻചോലയിലെ ഇവരുടെ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കടന്നലിനറെ ആക്രമണമുണ്ടായത്. തോട്ടത്തിൽ മരുന്ന് തളിക്കുന്നതിനിടെ കടന്നലുകൾ കൂട്ടത്തോടെ തൊഴിലാളികൾക്ക് നേരെ പറന്നടുക്കുകയായിരുന്നു.  കടന്നൽ കുത്തേറ്റ മറ്റ് തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ആക്രമണം; നെടുങ്കണ്ടത്ത് കടന… | Boolokam