ദൂരദര്‍ശന്‍ ആദ്യകാല വാര്‍ത്താഅവതാരക സരള മഹേശ്വരി അന്തരിച്ചു

ദൂരദര്‍ശന്‍ ആദ്യകാല വാര്‍ത്താഅവതാരക സരള മഹേശ്വരി അന്തരിച്ചു

ന്യൂഡൽഹി: ദൂരദർശനിലെ പ്രശസ്ത വാർത്താ അവതാരകയായിരുന്ന സരള മഹേശ്വരി അന്തരിച്ചു. 71 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു സരള മഹേശ്വരിയുെടെ അന്ത്യം. ദൂരദർശൻ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് വിയോഗ വാർത്ത പങ്കുവെച്ചത്. 1976 മുതൽ 2005 വരെ ദൂരദർശൻ വാർത്തകളിലെ നിറസാന്നിധ്യമായിരുന്നു. ശാന്തമായ അവതരണരീതി, കൃത്യമായ ഉച്ചാരണം, ശ്രദ്ധേയമായ സ്‌ക്രീൻ സാന്നിധ്യം എന്നിവ പ്രേക്ഷകർക്കിടയിൽ അവർക്ക് ഒരു പ്രത്യേക സ്ഥാനം നേടിക്കൊടുത്തു. ഡൽഹി സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുന്നതിനിടെയാണ് മഹേശ്വരി ദൂരദർശനിൽ എത്തിയത്. വാർത്താ വായനയിലേക്ക് മാറുന്നതിന് മുമ്പ് അനൗൺസറായും പ്രവർത്തിച്ചിരുന്നു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദൂരദര്‍ശന്‍ ആദ്യകാല വാര്‍ത്താഅവതാരക സരള മഹേശ്വരി അന്തരിച്ചു… | Boolokam