നടി മാളവിക നായരുടെ അമ്മ നിര്യാതയായി

നടി മാളവിക നായരുടെ അമ്മ നിര്യാതയായി

തൃശൂർ: നടി മാളവിക നായരുടെ അമ്മ  സുചിത്ര സേതുമാധവൻ നിര്യാതയായി. 56 വയസ്സായിരുന്നു. റിട്ടയേർഡ് ജോയിന്റ് ഡെവലപ്മെന്റ് കമ്മീഷണറായിരുന്ന പരേതനായ പി ഹരിദാസന്റെയും ഗുരുവായൂരിലെ ശ്രീകൃഷ്ണ കോളേജിലെ അദ്ധ്യാപികയായ പരേതനായ പ്രൊഫ. ബേബി ജി നായരുടെയും മകളാണ്. തൃശൂർ നായ്‌ക്കനാൽ അതുല്യ ചുന്ദരി ഫ്ലാറ്റിലായിരുന്ന താമസം. ഭർത്താവ് സേതുമാധവൻ നായർ. നിഖിൽ നായർ മകനാണ്. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നടി മാളവിക നായരുടെ അമ്മ നിര്യാതയായി — Janam TV | Boolokam | Boolokam