ആലപ്പുഴ : ഭാര്യക്ക് മെസ്സേജ് അയച്ചതിന്റെ പേരിൽ ഭർത്താവ് അയൽവാസിയുടെ തലയ്‌ക്ക് ചുറ്റിക കൊണ്ട് അടിച്ചു പൊട്ടിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. 28 കാരനാണ് ക്രൂരമർദ്ദനം നേരിടേണ്ടിവന്നത്. ഇയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. “നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല” എന്നാണ് 28 കാരൻ യുവതിക്ക് മെസ്സേജ് അയച്ചത്. ഇത് കണ്ട് പ്രകോപിതനായാണ് ഭർത്താവ് യുവാവിനെ മർദ്ദിച്ചത്. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി.ചക്കുപറമ്പ് സ്വദേശിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. നിലവിൽ ഇയാൾ ഒളിവിലാണ്.
നീയില്ലാതെ എനിക്ക് ജീവിക്കാൻ വയ്യെ; ഭാര്യയ്‌ക്ക് വന്ന മെസേജ് വായിച്ചത് ഭർത്താവ്: അയൽവാസിയുടെ തലയോട്ടി ചുറ്റികയ്‌ക്ക് അടിച്ചു തകർത്തു
J
Janam TVSource Link
2 months ago