പട്ടാമ്പി: പത്താം ക്ലാസുകാരന് മർദ്ദനമേറ്റ് കണ്ണിനു ഗുരുതര പരിക്ക്. പട്ടാമ്പി ജി.എച്ച്.എസ്.എസ്. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ 13നാണ് സംഭവം. പട്ടാമ്പി സ്വദേശി മുഹമ്മദ് അബിസിനാണ് മർദനമേറ്റത്. സ്കൂളിൽ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിനിടെ പുറത്തുനിന്നെത്തിയവരാണ് കുട്ടിയെ മർദ്ദിച്ചത്. മർദ്ദനത്തെ തുടർന്ന് കുട്ടിയുടെ കണ്ണിന് പരിക്കുപറ്റി. പരിക്കിനെ തുടർന്ന് കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പത്താം ക്ലാസുകാരന് മർദ്ദനം: കണ്ണിനു ഗുരുതര പരിക്ക്
J
Janam TVSource Link
3 months ago