തിരുവനന്തപുരം: പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയവിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാട്ടാക്കട മൂങ്ങോട്ടുകോണം സ്വദേശി തീർഥയാണ് മരിച്ചത്. കുളത്തുമ്മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. ഇന്നലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയെ രാത്രി കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിൽ ഉത്സവമായിരുന്നതിനാൽ വീട്ടുകാർ വൈകിയാണ് വിവരമറിഞ്ഞതെന്ന് സമീപവാസികൾ പറയുന്നു. പൊലീസ് കേസെടുത്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാർത്ഥിനി കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ
J
Janam TVSource Link
about 1 month ago