പരസ്യപ്രചാരണം കഴിഞ്ഞുളള 48 മണിക്കുറിൽ ടി.വി പ്രചാരണവും പാടില്ല; ഏപ്രിൽ 29 വരെ എക്സിറ്റ്പോളും പാടില്ല: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പരസ്യപ്രചാരണം കഴിഞ്ഞുളള 48 മണിക്കുറിൽ ടി.വി പ്രചാരണവും പാടില്ല; ഏപ്രിൽ 29 വരെ എക്സിറ്റ്പോളും പാടില്ല: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

J
Janam TVSource Link
ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പു നടക്കുന്ന ഇടങ്ങളിൽ പരസ്യപ്രചാരണം അവസാനിച്ചശേഷമുളള 48 മണിക്കുറിൽ ടി.വി., റേഡിയോ, കേബിൾ നെറ്റ് വർക്ക് വഴി പ്രചാരണങ്ങൾ പാടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 29-ന് പശ്ചിമബം​ഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായശേഷമേ കേരളമുൾപ്പെടെ എല്ലായിടത്തെയും എക്സിറ്റ്പോളുകൾ പുറത്ത് വിടാൻ പാടുളളൂവെന്നും കമ്മീഷൻ ഉത്തരവിട്ടു. ഇലക്ട്രോണിക് , അച്ചടി മാധ്യമങ്ങൾക്ക് ഉത്തരവ് ബാധകമാണ്. കേരളത്തിൽ പരസ്യപ്രചാരണം അവസാനിക്കുന്നത് ഏഴിന് വൈകിട്ട് ആറുമണിക്കാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പരസ്യപ്രചാരണം കഴിഞ്ഞുളള 48 മണിക്കുറിൽ ടി.വി പ്രചാരണവും പാടി… | Boolokam