പള്ളിച്ചലിൽ ഗുരുദേവ മന്ദിരത്തിന് നേരെ സിപിഎം ആക്രമണം; അപലപിച്ച് ബിജെപി; പി. കെ കൃഷ്ണദാസ് സ്ഥലം സന്ദർശിച്ചു

പള്ളിച്ചലിൽ ഗുരുദേവ മന്ദിരത്തിന് നേരെ സിപിഎം ആക്രമണം; അപലപിച്ച് ബിജെപി; പി. കെ കൃഷ്ണദാസ് സ്ഥലം സന്ദർശിച്ചു

തിരുവനന്തപുരം: പള്ളിച്ചലിൽ ഗുരുദേവ മന്ദിരത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ബിജെപി. ദേശീയ നിർവാഹക സമിതി അംഗം പി. കെ കൃഷ്ണദാസ് സ്ഥലം സന്ദർശിച്ചു. സിപിഎം ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അഭിജിത്ത്‌ എന്ന വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ സ്ഥലം സന്ദർശിച്ചത് മുഖം രക്ഷിക്കാനെന്ന വിമർശനം ശക്തമായി കഴിഞ്ഞു. ഇന്നലെ വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്. അതേ സമയം സംഭവത്തിന് പിന്നിൽ  ബിജെപി- ആർഎസ്എസ് പ്രവർത്തകരാണെന്നാണ് സിപിഎം ആരോപണം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പള്ളിച്ചലിൽ ഗുരുദേവ മന്ദിരത്തിന് നേരെ സിപിഎം ആക്രമണം; അപലപി… | Boolokam