ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ മദ്രസയ്‌ക്ക് നേരെ നടന്ന ഡ്രോൺ ആക്രമണം. ഒമ്പത് കുട്ടികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് സംഭവം. ടാങ്ക് ജില്ലയിലെ ഷാദിഖേൽ ഗ്രാമത്തിലെ മദ്രസയാണ് ആക്രമിക്കപ്പെട്ടത്. കുട്ടികൾ ക്ലാസ് മുറികളിലായിരുന്ന സമയത്തായിരുന്നു ഡ്രോൺ ആക്രമണം. പരിക്കേറ്റവരിൽ മൂന്ന് പെൺകുട്ടികളും ആറ് ആൺകുട്ടികളും ഉൾപ്പെടുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് അധികൃതരും പറയുന്നു. പരിക്കേറ്റവരെല്ലാം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. 
പാകിസ്ഥാനിൽ മദ്രസയ്‌ക്ക് നേരെ ഡ്രോൺ ആക്രമണം; ഒമ്പത് കുട്ടികൾക്ക് പരിക്കേറ്റു
J
Janam TVSource Link
4 months ago