പാചകവാതകം വിതരണം ചെയ്യുന്ന മിനിലോറിക്ക് തീപിടിച്ചു; നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

പാചകവാതകം വിതരണം ചെയ്യുന്ന മിനിലോറിക്ക് തീപിടിച്ചു; നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

തൃശൂർ:  ഇരിങ്ങാലക്കുട നെടുമ്പാളില്‍ പാചകവാതകം വിതരണം ചെയ്യുന്ന വാഹനത്തിന് തീപിടിച്ചു.  ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.  പാചകവാതക സിലിണ്ടറുകള്‍ വിതരണത്തിന് എത്തിച്ച മിനിലോറിയുടെ മുൻ വശത്ത് നിന്നും തീ ഉയരുക ആയിരുന്നു. വാഹനത്തിന്റെ ഡ്രൈവര്‍ ഉടന്‍ പുറത്തിറങ്ങി നാട്ടുകാരുടെ സഹായത്തോടെ തീ കെടുത്താനുള്ള ശ്രമം നടത്തി. തൊട്ടു പിന്നാലെ ഇരിങ്ങാലക്കുടയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു  

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാചകവാതകം വിതരണം ചെയ്യുന്ന മിനിലോറിക്ക് തീപിടിച്ചു; നാട്ടുക… | Boolokam