പാലക്കാട്: കഞ്ചിക്കോട് ഐഐടി വിദ്യാർത്ഥിനിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. ഡാറ്റ സയൻസ് എഞ്ചിനിയറിംഗ് നാലാം വർഷ വിദ്യാർഥിനിയായ സേലം സ്വദേശിനിക്കാണ് തലയ്‌ക്ക് അടിയേറ്റത്. സുഹൃത്തുക്കൾക്കൊപ്പം ഡൈനിംഗ് ഹാളിലേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു ആക്രമണം. പരിക്കേറ്റ വിദ്യാർത്ഥിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജ്ഞാത ആക്രമണമായിരുന്നു എന്നാണ് പോലീസിന് ലഭിച്ച മൊഴി. കസബ പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമിയെ തിരിച്ചറിയുന്നതിനായി ക്യാമ്പസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. 
പാലക്കാട് ഐഐടിയിൽ അജ്ഞാതന്റെ ആക്രമണം; തലയ്‌ക്ക് പരിക്കേറ്റ വിദ്യാർത്ഥിനി ആശുപത്രിയിൽ
J
Janam TVSource Link
3 months ago