പാലിയേക്കര ടോൾ പ്ലാസയിൽ പിറകിലേക്കെടുത്ത ട്രെയിലര്‍ ദേഹത്തുകയറി ടോള്‍ബൂത്ത് ജീവനക്കാരന്‍ മരിച്ചു

പാലിയേക്കര ടോൾ പ്ലാസയിൽ പിറകിലേക്കെടുത്ത ട്രെയിലര്‍ ദേഹത്തുകയറി ടോള്‍ബൂത്ത് ജീവനക്കാരന്‍ മരിച്ചു

തൃശൂർ:: പാലിയേക്കര ടോൾ പ്ലാസയിൽ പിറകിലേക്കെടുത്ത ട്രെയിലര്‍ ദേഹത്തുകയറി ടോള്‍ബൂത്ത് ജീവനക്കാരന്‍ മരിച്ചു. ആളൂർ താണിപ്പാറ സ്വദേശി മണികണ്ഠൻ (58) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ഫാസ്‌ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് മുന്നിലുണ്ടായിരുന്ന ലോറി മാറ്റാനായി പുറകിലെ ട്രെയിലർ പെട്ടെന്ന് പിറകിലേക്ക് എടുത്തതാണ് അപകടത്തിന് കാരണമായത്. ട്രാക്കിൽ വാഹനങ്ങൾ നിയന്ത്രിക്കുകയായിരുന്ന മണികണ്ഠൻ ഇത് ശ്രദ്ധിച്ചിരുന്നില്ല. ലോറി ദേഹത്തുകൂടി കയറിയിറങ്ങിയ മണികണ്ഠനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ട്രെയിലർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാലിയേക്കര ടോൾ പ്ലാസയിൽ പിറകിലേക്കെടുത്ത ട്രെയിലര്‍ ദേഹത്തു… | Boolokam