കണ്ണൂർ: പിണറായി എരുവട്ടിയിൽ ബിജെപി പ്രവർത്തകർക്ക് നേരെയും വീടുകൾക്ക് നേരെയും സിപിഎം അക്രമം. ക്ഷേത്രത്തിലെ ഉത്സവത്തിന് പോകുകയായിരുന്ന യുവാക്കൾക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. ആദ്യം സിപിഎം ഗുണ്ടാസംഘം ആദിത്യൻ, വൈഷ്ണവ് എന്നിവരെയാണ് ആക്രമിച്ചത്. പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടു പിന്നാലെ വിപിൻ, ഷിഗിൽ എന്നിവരുടെ വീടുകൾക്ക് നേരെയും ആക്രമം നടന്നു. സംഘമായി എത്തിയ സിപിഎം പ്രവർത്തകർ ജനൽ ചില്ലുകളും അക്വേറിയവും തല്ലിതകർത്തു. വിപിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന പതിനാറായിരം രൂപയോളം സിപിഎമ്മുകാർ കവർന്നതായി പരാതിയുണ്ട്.
പിണറായിയിൽ സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം; ഉത്സവത്തിന് പോകുകയായിരുന്ന യുവാക്കളെ മർദ്ദിച്ചു; വീടുകളുടെ ജനൽച്ചില്ലുകൾ തല്ലിത്തകർത്തു
J
Janam TVSource Link
4 months ago