തൃശൂർ : പുഴയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെത്തുടർന്ന് അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികൾ പുഴയിൽ കുടുങ്ങി . പതിനഞ്ചോളം വിനോദസഞ്ചാരികളാണ് ഇന്ന് രാവിലെ കുളിക്കാൻ ഇറങ്ങിയത്. കുട്ടികൾ ഉൾപ്പെടെ സംഘത്തിൽ ഉണ്ടായിരുന്നു പുഴയിൽ ജലനിരപ്പ് നിമിഷ നേരം കൊണ്ട് ഉയരുകയായിരുന്നു. ഇതോടെ വിനോദസഞ്ചാരികൾ നിന്ന സ്ഥലം അപകടാവസ്ഥയിലാവുകയായിരുന്നു . അതിരപ്പിള്ളിയിലെ വിഎസ്എസ് പ്രവർത്തകർ എത്തി വിനോദസഞ്ചാരികളെ കരയ്‌ക്ക് എത്തിച്ചു. രാത്രി മഴ പെയ്തതോടെയാണ് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതെന്നു അനുമാനിക്കുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴ്ഭാഗത്താണ് സംഭവം.
പുഴയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നു: അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികൾ പുഴയിൽ കുടുങ്ങി
J
Janam TVSource Link
2 months ago