പൊതുസ്ഥലത്ത് പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമം; തിരുനെൽവേലി സ്വദേശി അറസ്റ്റിൽ

പൊതുസ്ഥലത്ത് പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമം; തിരുനെൽവേലി സ്വദേശി അറസ്റ്റിൽ

കണ്ണൂർ: കാട്ടാമ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊതുസ്ഥലത്ത് കയറിപ്പിടിക്കാൻ ശ്രമം.   തമിഴ്നാട് തിരുനെൽവേലി സ്വദേശി പരമശിവമാണ് അതിക്രമം നടത്തിയത്.  ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരെ ഇയാൾ കൈയ്യേറ്റം ചെയ്തു.  അറസ്റ്റിനിടെ പൊലീസ് വാഹനത്തിന്റെ ചില്ല് ഇയാൾ തകർത്തു. വൈദ്യ പരിശോധനയ്‌ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ  ഡോക്ടറുടെ മുറിയുടെ ചില്ലും ഇയാൾ അടിച്ചു പൊട്ടിച്ചു.   നിരവധി പിടിച്ചുപറിക്കേസുകളിൽ പ്രതിയാണ് പരമശിവമെന്ന്  പൊലീസ് പറഞ്ഞു.  

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൊതുസ്ഥലത്ത് പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമം; തിരുനെൽവേലി… | Boolokam