ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ മർദ്ദിച്ച് അവശനാക്കി തീകൊളുത്തി. ശരീരിയത്പൂർ ജില്ലയിൽ ഡിസംബർ 31 നാണ് ഭയാനകമായ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് 50 കാരനെ മതമൗലികവാദികൾ വളഞ്ഞിട്ട് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ദേഹത്ത് തീകൊളുത്തിയെന്നും റിപ്പോർട്ടുണ്ട്. ബംഗ്ലാദേശിൽ ന്യൂനപക്ഷ വിദ്വേഷം ആശങ്കാജനകമായി വ്യാപിക്കുകയാണ്. അതിക്രൂരമായാണ് ഹിന്ദു സമൂഹം ആക്രമിക്കപ്പെടുന്നത്. ഇടക്കാല സർക്കാരിന്റെ ആശിർവാദത്തോടെയാണ് ഇസ്ലാമിസ്റ്റുകൾ രാജ്യത്ത് അഴിഞ്ഞാടുന്നതെന്ന വിമർശനം ശക്തമാണ്.
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ മർദ്ദിച്ച് അവശനാക്കി തീകൊളുത്തി; 50 കാരന്റെ ആരോഗ്യനില അതീവ ഗുരുതരം
J
Janam TVSource Link
4 months ago