ബെംഗളൂരുവില്‍ വന്‍ ഭക്ഷ്യവിഷബാധ; ഇഡ്ഡലി കഴിച്ചതിനെ തുടര്‍ന്ന് സ്വകാര്യ കമ്പനിയിലെ 97 പേര്‍ ആശുപത്രിയില്‍: കാന്റീന്‍ പൂട്ടിച്ചു

ബെംഗളൂരുവില്‍ വന്‍ ഭക്ഷ്യവിഷബാധ; ഇഡ്ഡലി കഴിച്ചതിനെ തുടര്‍ന്ന് സ്വകാര്യ കമ്പനിയിലെ 97 പേര്‍ ആശുപത്രിയില്‍: കാന്റീന്‍ പൂട്ടിച്ചു

ബെംഗളൂരു: സിലിക്കണ്‍ സിറ്റിയിലെ കാന്റീന്‍ ഭക്ഷണത്തില്‍ നിന്നും മാരകമായ ഭക്ഷ്യവിഷബാധയേറ്റ 97 ജീവനക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. വൈകുന്നേരത്തോടെ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. രാവിലെയും ഉച്ചയ്‌ക്കുമായി കാന്റീനില്‍ നിന്നും വിളമ്പിയ ഇഡ്ഡലി, വട, സാമ്പാര്‍-റൈസ് എന്നിവയാണ് വില്ലനായത്. സാധാരണഗതിയില്‍ ആരോഗ്യപ്രദമെന്ന് കരുതുന്ന ഇത്തരം വിഭവങ്ങള്‍ വേനല്‍ക്കാലത്ത് ബാക്ടീരിയല്‍ അണുബാധയ്‌ക്ക് സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട ജീവനക്കാരില്‍ ചിലരുടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബെംഗളൂരുവില്‍ വന്‍ ഭക്ഷ്യവിഷബാധ; ഇഡ്ഡലി കഴിച്ചതിനെ തുടര്‍ന്… | Boolokam