മംഗലപുരത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന്റെ വർക്ക് ഏരിയയും ബൈക്കും കത്തിനശിച്ചു

മംഗലപുരത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന്റെ വർക്ക് ഏരിയയും ബൈക്കും കത്തിനശിച്ചു

മംഗലപുരം: കൊയ്‌ത്തൂർക്കോണത്ത് അർദ്ധരാത്രിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം. ബാലകൃഷ്ണപിള്ളയുടെ വീട്ടിലാണ് സംഭവം നടന്നത്. സിലിണ്ടറിൽ നിന്നുണ്ടായ ഗ്യാസ് ലീക്കായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ​രാത്രി പന്ത്രണ്ടരയോടെ വീടിനുള്ളിൽ കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് വലിയ ശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു നോക്കിയപ്പോഴേക്കും വീടിന്റെ വർക്ക് ഏരിയയിലേക്കും പോർച്ചിലേക്കും തീ പടർന്നിരുന്നു. പോർച്ചിൽ പാർക്ക് ചെയ്തിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് പൂർണ്ണമായും കത്തിയമർന്നു. വീട്ടുകാർ ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മംഗലപുരത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന്റെ വർ… | Boolokam