മദ്യലഹരിയിൽ സംഘർഷം; യുവാവ് കൊല്ലപ്പെട്ടു; മൂന്ന് പേർ കസ്റ്റഡിയിൽ

മദ്യലഹരിയിൽ സംഘർഷം; യുവാവ് കൊല്ലപ്പെട്ടു; മൂന്ന് പേർ കസ്റ്റഡിയിൽ

J
Janam TVSource Link
ആലപ്പുഴ: എഴുപുന്നയിൽ മദ്യലഹരിയിലുണ്ടായ സംഘട്ടനത്തിനിടെ യുവാവ് കൊല്ലപ്പെട്ടു. കുമ്പളങ്ങി സ്വദേശി നിതിൻ കൃഷ്ണൻ ആണ് മരിച്ചത്. എഴുപുന്ന പാലസ് ബാറിന് മുന്നിലാണ് സംഭവം. രാത്രി 12 മണിയോടെ ബാറിൽ നിന്ന് മദ്യപിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് സംഘട്ടനം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട്  എഴുപുന്ന കരുമാഞ്ചേരി സ്വദേശികളായ മൂന്നു യുവാക്കൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ  മദ്യലഹരിയിൽ ആയതിനാൽ ഇവരെ ചോദ്യം ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല. നിതിൻ കൃഷ്ണന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മദ്യലഹരിയിൽ സംഘർഷം; യുവാവ് കൊല്ലപ്പെട്ടു; മൂന്ന് പേർ കസ്റ്റ… | Boolokam