ചിക്കമംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരു എൻ.ആർ പുരയിൽ മലയാളി നഴ്സിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിവമൊഗ്ഗയിലെ നാരായണ ഹൃദയാലയ ആശുപത്രിയിലെ ജീവനക്കാരിയായ രന്യ ബേസിൽ (30) ആണ് മരിച്ചത്. എൻ.ആർ പുരയിലെ ഭദ്രാനദിയിൽ മുഡുബ പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രന്യ നദിയിലേക്ക് ചാടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഏപ്രിൽ ഏഴിനാണ് സംഭവം നടന്നത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ എൻ.ആർ പുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി.
മലയാളി നഴ്സിനെ ചിക്കമംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി
J
Janam TVSource Link
about 1 month ago