മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിന് പത്താം ക്ലാസ് വിദ്യാര്‍ഥിനി ജിവനൊടുക്കി

മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിന് പത്താം ക്ലാസ് വിദ്യാര്‍ഥിനി ജിവനൊടുക്കി

തൊടുപുഴ: മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനി ജിവനൊടുക്കി. ഇടുക്കി ബി എല്‍ ആറാം സ്വദേശിനിയായ സഞ്ചനയാണ് (15) മരിച്ചത്. മുരിക്കും തൊട്ടിയിലെ മാന്‍ഫോര്‍ട്ട് വാലി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് സഞ്ചന. ഇന്നലെ വൈകിട്ട് വീട്ടില്‍വെച്ച് വിഷം കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിനിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം തമിഴ്‌നാട്ടില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തില്‍ ശാന്തന്‍പാറ പോലീസ് അന്വേഷണം ആരംഭിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിന് പത്താം ക്ലാസ് വിദ്യാര്‍ഥിനി… | Boolokam