മാനവീയം വീഥിയിലെ രാത്രി സംഘട്ടനം: അടിയേറ്റത് നെടുമങ്ങാടുകാരനായ പട്ടാളക്കാരൻ: ആക്രമിച്ചത് കാമുകിയായ കൊച്ചിക്കാരി; പൊതുസ്ഥലത്ത് അടിയുണ്ടാക്കിയതിന് പെറ്റി കേസെടുത്ത് പോലീസ്

മാനവീയം വീഥിയിലെ രാത്രി സംഘട്ടനം: അടിയേറ്റത് നെടുമങ്ങാടുകാരനായ പട്ടാളക്കാരൻ: ആക്രമിച്ചത് കാമുകിയായ കൊച്ചിക്കാരി; പൊതുസ്ഥലത്ത് അടിയുണ്ടാക്കിയതിന് പെറ്റി കേസെടുത്ത് പോലീസ്

തിരുവനന്തപുരം: മാനവീയം വീഥിയിലുണ്ടായ രാത്രി സംഘട്ടനത്തിലെ ആളുകളെ തിരിച്ചറിഞ്ഞു. വൈറലായ വീഡിയോയിൽ ഉണ്ടായിരുന്ന യുവതീ യുവാക്കളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നെടുമങ്ങാടുകാരനായ പട്ടാളക്കാരനും കാമുകിയായ കൊച്ചിക്കാരിയുമാണ് ആളുകൾ നോക്കി നിൽക്കെ നടുറോഡിൽ തമ്മിലടിച്ചത്. യുവാവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ യുവതി മദ്യപിച്ചെത്തിയ ശേഷം യുവാവുമായി വാക്കു തർക്കമായി. പിന്നാലെ ഇത് തമ്മിലടിയിൽ കലാശിക്കുകയുമായിരുന്നു. യുവാവും മദ്യലഹരിയിലായിരുന്നു. സംഭവത്തിൽ മ്യൂസിയം പൊലീസ് സ്വമേധയാ കേസെടുത്തു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് മ്യൂസിയം പൊലീസ് സംഭവത്തിൽ സ്വമേധയാ കേസെടുത്തത്. സംഘട്ടനത്തിൽ ഏർപ്പെട്ട രണ്ടുപേരും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാനവീയം വീഥിയിലെ രാത്രി സംഘട്ടനം: അടിയേറ്റത് നെടുമങ്ങാടുകാര… | Boolokam