മൂന്നാർ കല്ലാർ മാലിന്യ പ്ലാന്റിൽ പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം പ്രദേശവാസികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രതിഷേധവുമായി ബി.ജെ.പി – യുവമോർച്ച പ്രവർത്തകർ

മൂന്നാർ കല്ലാർ മാലിന്യ പ്ലാന്റിൽ പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം പ്രദേശവാസികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രതിഷേധവുമായി ബി.ജെ.പി – യുവമോർച്ച പ്രവർത്തകർ

ഇടുക്കി:  മൂന്നാർ കല്ലാർ മാലിന്യ പ്ലാന്റിൽ പ്രതിഷേധവുമായി ബി.ജെ.പി – യുവമോർച്ച പ്രവർത്തകർ. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതാണ് പ്രതിഷേധത്തിന് കാരണം. തീ അണക്കാതെ കൂടുതൽ മാലിന്യങ്ങൾ പ്ലാന്റിൽ  എത്തിച്ച് കത്തിക്കാൻ നീക്കവും നടക്കുന്നുണ്ട്.മാലിന്യവുമായി എത്തിയ വാഹനങ്ങൾ യുവമോർച്ച പ്രവർത്തകർ തടഞ്ഞു. തീയണക്കാതെ മാലിന്യ വാഹനം കടത്തിവിടില്ല എന്ന് പ്രതിഷേധക്കാർ പറഞ്ഞു. തുടർച്ചയായി മാലിന്യം കത്തിക്കുന്നത് മൂലം പ്രദേശവാസികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായും പരാതിയുണ്ട്. ഇതോടെയാണ് ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി – യുവമോർച്ച പ്രവർത്തകർ രംഗത്തെത്തിയത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൂന്നാർ കല്ലാർ മാലിന്യ പ്ലാന്റിൽ പ്ലാസ്റ്റിക് കത്തിക്കുന്നത… | Boolokam