മൂവാറ്റുപുഴയിൽ സ്കൂട്ടർ അപകടം; കർണാടക സ്വദേശികളായ രണ്ട് ജെസിബി ഓപ്പറേറ്റർമാർ മരിച്ചു

മൂവാറ്റുപുഴയിൽ സ്കൂട്ടർ അപകടം; കർണാടക സ്വദേശികളായ രണ്ട് ജെസിബി ഓപ്പറേറ്റർമാർ മരിച്ചു

എറണാകുളം:  മൂവാറ്റുപുഴയിൽ സ്കൂട്ടർ അപകടത്തിൽ രണ്ട് പേർ മരിച്ചു . രാത്രി പന്ത്രണ്ടരയോടെയാണ് എം സി റോഡിൽ തൃക്കളത്തൂർ പള്ളിത്താഴത്ത് അപകടമുണ്ടായത്. കർണാടക സ്വദേശികളായ മുത്തൂരാജു(29) ശരവണൻ(24) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. അപകടകാരണം കണ്ടെത്തിയിട്ടില്ല. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു .  ഇരുവരും പേഴക്കാപ്പിള്ളി പള്ളിപടിയിൽ ജെസിബി ഓപ്പറേറ്റർമാരായി ജോലി ചെയ്യുകയായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൂവാറ്റുപുഴയിൽ സ്കൂട്ടർ അപകടം; കർണാടക സ്വദേശികളായ രണ്ട് ജെസ… | Boolokam