കൊല്ലം: തെൻമലയിൽ വളർത്തുപോത്ത് കുത്തി പരിക്കേറ്റയാൾ മരിച്ചു. ഉറുകുന്ന് അയ്യങ്കാളി നഗർ സ്വദേശി രാജൻ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഫെബ്രുവരി 21 നാണ് രാജനെ പോത്ത് ആക്രമിച്ചത്. പോത്തുകളെ മേയാൻ വിട്ടിരുന്ന പറമ്പിൽ വെച്ചാണ് കുത്തിപരിക്കേൽപ്പിച്ചത്. തെൻമല പൊലീസ് പോത്തിന്റെ ഉടമയ്‌ക്ക് എതിരെ കേസെടുത്തിട്ടുണ്ട്. വളർത്തുമൃഗത്തെ കെട്ടിയിടാതെ അലക്ഷ്യമായി അഴിച്ചു വിട്ടതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മേയാൻ വിട്ട വളർത്തുപോത്ത് കുത്തി; പരിക്കേറ്റ വയോധികൻ മരിച്ചു; ഉടമയ്‌ക്കെതിരെ കേസ്
J
Janam TVSource Link
2 months ago