മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അമ്മ അന്തരിച്ചു

മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അമ്മ അന്തരിച്ചു

കൊച്ചി: നടൻ മോഹൻ‌ലാലിന്റെ അമ്മ ശാന്തകുമാരി അമ്മഅന്തരിച്ചു. 90 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.പത്തനംതിട്ട ഇലന്തൂർ പുന്നയ്‌ക്കൽ കുടുംബാംഗമാണ്. പരേതനായ പ്യാരിലാൽ മൂത്ത മകനാണ്. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. ഭർത്താവ് പരേതനായ വിശ്വനാഥൻ നായർ. സംസ്കാരം ബുധനാഴ്ച. മോഹൻലാലിന്റെ ചാരിറ്റി സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷൻ, അമ്മയുടെയും അച്ഛന്റെയും പേരുകൾ ചേർത്തുകൊണ്ടുള്ളതാണ്. വീൽ ചെയറിൽ ഇരുന്നുകൊണ്ട് അമ്മ പിറന്നാൾ കൊണ്ടാടിയത് നേരത്തെ വാര്‍ത്തയായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അമ്മ അന്തരിച്ചു — Janam TV… | Boolokam