ലക്ഷ്മി പ്രിയയ്‌ക്ക് പകരം ജിബി പാത്തിയ്‌ക്കല്‍;  പെരുമ്പാവൂരിൽ എന്‍ഡിഎ- ട്വന്റി20 സ്ഥാനാര്‍ത്ഥി

ലക്ഷ്മി പ്രിയയ്‌ക്ക് പകരം ജിബി പാത്തിയ്‌ക്കല്‍; പെരുമ്പാവൂരിൽ എന്‍ഡിഎ- ട്വന്റി20 സ്ഥാനാര്‍ത്ഥി

J
Janam TVSource Link
കൊച്ചി: ജിബി പാത്തിയ്‌ക്കല്‍ എന്‍ഡിഎ- ട്വന്റി20 പെരുമ്പാവൂര്‍ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ ദിവസം പ്രഖ്യപിച്ച ലക്ഷ്മി പ്രിയയ്‌ക്ക് പകരമാണ് ജിബി വര്‍ഗീസിനെ പ്രഖ്യാപിച്ചത്.  വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാതെ വന്നതോടെയാണ് ലക്ഷ്മി പ്രിയയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി പിന്‍വലിച്ചത്. പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയാണ് ജിബി വർഗീസ്. യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ മാനേജിംഗ് കമ്മറ്റി അംഗമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മണ്ഡലം വൈസ് പ്രസിഡന്റ്, യാക്കോബായ യൂത്ത് അസ്സോസിയേഷന്‍ പെരുമ്പാവൂർ മേഖല സെക്രട്ടറി തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലക്ഷ്മി പ്രിയയ്‌ക്ക് പകരം ജിബി പാത്തിയ്‌ക്കല്‍; പെരുമ്പാവൂ… | Boolokam