ലഹരിക്കേസിൽ റിമാൻഡിലായിരുന്ന അഭിഭാഷക വീടിനുള്ളിൽ ജീവനൊടുക്കി

ലഹരിക്കേസിൽ റിമാൻഡിലായിരുന്ന അഭിഭാഷക വീടിനുള്ളിൽ ജീവനൊടുക്കി

ആലപ്പുഴ: എംഡിഎംഎ കേസിൽ തടവിലായിരുന്ന അമ്പലപ്പുഴ സ്വദേശിനി അഡ്വ. സത്യമോൾ (46) വീടിനുള്ളിൽ ആത്മഹത്യചെയ്തു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷമാണ് യുവതി ജീവനൊടുക്കിയത്. തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് സത്യമോളെയും മകനെയും എംഡിഎംഎയും കഞ്ചാവും സൂക്ഷിച്ചതിന് പോലീസ് അറസ്റ്റുചെയ്തത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് റിമാന്റിൽ വിട്ടയക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.  

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലഹരിക്കേസിൽ റിമാൻഡിലായിരുന്ന അഭിഭാഷക വീടിനുള്ളിൽ ജീവനൊടുക്ക… | Boolokam