വന്ദേമാതരത്തോട് അനാദരവ് കാണിച്ചാൽ ശിക്ഷയും പിഴയും; ദേശീയഗാനത്തിന് തുല്യമായ പ്രോട്ടോകോൾ ആലോചിച്ച് കേന്ദ്ര സർക്കാർ

വന്ദേമാതരത്തോട് അനാദരവ് കാണിച്ചാൽ ശിക്ഷയും പിഴയും; ദേശീയഗാനത്തിന് തുല്യമായ പ്രോട്ടോകോൾ ആലോചിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വന്ദേമാതരത്തോട് അനാദരവ് കാണിച്ചാൽ ശിക്ഷയും പിഴ ഉൾപ്പടെയുള്ള നടപടികൾ ആലോചിച്ച് കേന്ദ്ര സർക്കാർ. ദേശീയ ഗാനത്തിന് തുല്യമായ പ്രോട്ടോകോൾ നടപ്പാക്കാൻ ആലോചിക്കുന്നത്. വന്ദേമാതരത്തിന്റെ 150ാം വാർഷികത്തോടനുബന്ധിച്ചാണ് തീരുമാനം. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തുന്നത്. നിലവിൽ വന്ദേമാതരത്തോടുള്ള അവഹേളനത്തിന് ശിക്ഷ നടപടികൾ നിയമത്തിൽ അനുശാസിക്കുന്നില്ല. ഭരണഘടന ദേശീയ ഗാനത്തോടൊപ്പം വന്ദേമാതരത്തിനും തുല്യമായ ബഹുമാനവും ആദരവും നൽകിയിട്ടുണ്ട്. എന്നാൽ ദേശീയ ഗാനം ആലപിക്കുന്നതിനുള്ള പ്രോട്ടോകോൾ വന്ദേമാതരത്തിനില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വന്ദേമാതരത്തോട് അനാദരവ് കാണിച്ചാൽ ശിക്ഷയും പിഴയും; ദേശീയഗാന… | Boolokam