വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു

വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു

കണ്ണൂർ: മട്ടന്നൂർ നടുവനാട് വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു. തച്ചങ്ങാട്ടെ ശിവസൂര്യയിൽ പി. രാജേഷ്- റിജിഷ ദമ്പതികളുടെ മകൾ ഇലാന രാജേഷാണ് മരിച്ചത്. നടുവനാട് എൽപി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ നടുവനാട് ടൗണിന് സമീപത്തായിരുന്നു അപകടം. അമ്മയ്‌ക്കും സഹോദരിക്കും ഒപ്പം സ്കൂട്ടറിൽ പോകവേ  എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.  

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാ… | Boolokam