വീടിന് പിന്നിൽ ചിതയൊരുക്കി തീകൊളുത്തി അതിനുള്ളിലേക്ക് കയറിക്കിടന്നു: ചിതയിൽ ജീവനൊടുക്കാൻ ശ്രമിച്ച വയോധിക, ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

വീടിന് പിന്നിൽ ചിതയൊരുക്കി തീകൊളുത്തി അതിനുള്ളിലേക്ക് കയറിക്കിടന്നു: ചിതയിൽ ജീവനൊടുക്കാൻ ശ്രമിച്ച വയോധിക, ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

തിരുവനന്തപുരം: ചിതയൊരുക്കി ആത്മഹത്യക്ക് ശ്രമിച്ച വയോധിക ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ നെയ്യാറ്റിൻകര വ്ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) ആണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. വീടിന് പുറക് വശത്താണ് ചിത ഒരുക്കിയത്. ​ഗുരുതരമായി പൊളളലേറ്റ നളിനകുമാരിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നളിനകുമാരിയുടെ ഭർത്താവ് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെ തുടര്‍ന്ന് മാനസിക പ്രയാസത്തിലായിരുന്നു. ഇന്നു രാവിലെയോട് കൂടി വീടിന് പിന്നിൽ ചിതയൊരുക്കി തീകൊളുത്തി നളിനകുമാരി അതിനുള്ളിലേക്ക് കയറിക്കിടക്കുകയായിരുന്നു . തീ കത്തുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് നളിനകുമാരിയെ ആശുപത്രിയിലെത്തിച്ചത്. ഇവര്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!