പാലക്കാട്: കൊല്ലങ്കോട് വീടിന്റെ വാതിൽ കുത്തിതുറന്ന് 40 പവൻ സ്വർണ്ണവും വെള്ളിയും കവർന്നു. ഊട്ടറ വാട്ടയാർ എം.എൻ. നരേഷ് – പ്രീത ദമ്പതികളുടെ വീട്ടിലാണ് അർധരാത്രി മോഷ്ടാവ് പൂട്ടിയ വാതിൽ പൊളിച്ച് അകത്ത് കടന്നത്. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കവർന്നത്. കുടുംബം ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിന് പോയ സമയത്തായിരുന്നു കവർച്ച. വീടിന്റെ മുൻവാതിലും മുറികൾക്ക് അകത്തുള്ള അലമാരകളുടെ പൂട്ടുപൊളിച്ചതായി കണ്ടെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വഡ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.
വീടിന്റെ വാതിൽ കുത്തിതുറന്ന് 40 പവൻ സ്വർണ്ണവും വെള്ളിയും കവർന്നു
J
Janam TVSource Link
2 months ago