വീ​ടി​നുള്ളിൽ ​ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു

വീ​ടി​നുള്ളിൽ ​ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു

തൃശൂര്‍: വീ​ടി​നുള്ളിൽ ​ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു. തൃശൂർ കാട്ടകാമ്പാലിൽ വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന ഒന്‍പതു വയസ്സുകാരിയെ ഇന്നലെ ഉച്ചയ്‌ക്ക് 12.30 ഓടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. അന്നിക്കരയില്‍ താമസിക്കുന്ന സുബ്രഹ്മണ്യന്‍-അശ്വതി ദമ്പതിമാരുടെ മകളായ ദേവികയ്‌ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. കുട്ടിയെ ആക്രമിച്ചതു കണ്ടപ്പോൾ വീട്ടുകാര്‍ ബഹളം വച്ചതോടെ കാട്ടുപന്നി സമീപത്തെ റബര്‍ തോട്ടത്തിലേക്ക് ഓടിമറഞ്ഞു. ആക്രമണത്തില്‍ കുട്ടിയുടെ വാരിയെല്ലിന്റെ മുകള്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കാട്ടുപന്നിയുടെ ആക്രമണം പതിവായ സ്ഥലമാണിത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വീ​ടി​നുള്ളിൽ ​ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ കാ​ട്ടു​… | Boolokam